തിരുവനന്തപുരം : പാർലമെന്റ്മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ പാറശ്ശാല നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം ഇന്ന് രാവിലെ ജില്ലയിലെ കാർഷിക മേഖലയായ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ചെമൺവിളയിൽ തുടക്കം കുറിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരവേ ആകസ്മികമായി മരണപ്പെട്ട നാടിന്റെ പ്രിയപ്പെട്ടവനും സിപിഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സ.സുനിൽ കുമാറിന്റെ ഭവനത്തിൽ നിന്നും സമരംഭിച്ച പര്യടനം സി. കെ ഹരീന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.
സ്ഥാനാർഥി സ.പന്ന്യൻ രവീന്ദ്രൻ ജനങ്ങളോടെ വോട്ട് അഭ്യർത്ഥിച്ചു ഗ്രാമീണ ജനതയുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഉദ്ഘാടന യോഗത്തിൽ സിപിഐ (എം) പാറശ്ശാല ഏര്യ സെക്രട്ടറി അഡ്വ. അജയൻ, വെള്ളറട ഏര്യ സെക്രട്ടറി ഡി. കെ ശശി, സിപിഐ നേതാക്കളയ വി. പി ഉണ്ണികൃഷ്ണൻ,മധുസൂദനൻ നായർ,സുന്ദരേശൻ നായർ, കള്ളിക്കാട് ഗോപാൻ, വാഴിച്ചൽ ഗോപൻ, ആനാവൂർ മണികണ്ഠൻ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റോബിൻ പ്ലാവിള, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. എസ് അനിൽ, പാറശ്ശാല വിജയൻ, ഒറ്റശേഖരമംഗലം പുഷ്പൻ, കേരള കോൺഗ്രസ് (ബി) ജില്ലാ ജനറൽ സെക്രട്ടറി പാറശ്ശാല സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം വി. എസ് ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ.താണുപിള്ള, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനീത് കുമാർ, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത, ആർ. ബിജു എന്നിവർ സന്നിഹിദ്ധരായിരുന്നു.
വിദ്യാർത്ഥികളുൾപ്പടെ ഗ്രാമീണ ജനത കടുംചൂടിനെ അവഗണിച്ചു കാത്തിരുന്നു സ്വീകരണം നൽക്കുന്നത് തെരഞ്ഞെടുപ്പ് പോരട്ടത്തിന് കരുത്തും ഊർജ്ജ്വവും പകരുന്നതായും വിജയം സുനിശ്ചിത്തമെന്നും പന്ന്യൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
പര്യടനത്തിന് സിപിഎം എൽ. സി സെക്രട്ടറിമാരായ വിജയൻ, രാധാകൃഷ്ണൻ, സിപിഐ മണ്ഡലം അസി.സെക്രട്ടറി രാഘവൻ നാടാർ,കാരക്കോണം രാജേന്ദ്രൻ
എൽ. സി സെക്രട്ടറിമാരായ ധനുവച്ചപുരം പ്രസാദ്, പാറശ്ശാല അനീഷ്,ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം അനീഷ് കൊല്ലയിൽ, മണ്ഡലം പ്രസിഡന്റ് ധനുവച്ചപുരം തങ്കച്ചൻ തുടങ്ങി എൽ. ഡി. എഫ് നേതാക്കൾ നേതൃത്വം നൽകി. പര്യടനം കൊല്ലയിൽ പഞ്ചായത്തിൽ പൂർത്തിയാക്കി ഉച്ചക്ക് ശേഷം
പാറശ്ശാല പഞ്ചായത്തിൽ പ്രവേശിച്ചു തുടർന്നു വിവിധ സ്ഥാലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 8.15 ന് പാറശ്ശാല ക്ഷേത്രനട ജംഗ്ഷനിൽ സമാപിക്കും. മൂന്നാം ഘട്ടം പര്യടനം 14 ഞായർ വൈകുന്നേരം 3ന് കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലും നാലാം ഘട്ടം 20 ശനി അമ്പൂരി, വെള്ളറട ഗ്രാമപഞ്ചായത്ത് മേഖലകളിൽ പൂർത്തിയാക്കി വൈകുന്നേരത്തോടെ സമാപിക്കും.
