വർക്കല: വർക്കലയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായിരുന്ന കാപ്പിൽ സുരേഷിന്റെ നിര്യാണത്തിൽ “നവകേരളം കൾചറൽ ഫോറം” സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഫോറം സംസ്ഥാന പ്രസിഡൻ്റ എം.ഖുത്തുബിൻ്റെ അധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ വൈസ് പ്രസിഡൻ്റ് അഡ്വ. മുബാറക്ക് റാവുത്തർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി വർക്കല മോഹൻദാസ്, സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ഞെക്കാട് പ്രകാശ് എന്നിവർ പങ്കെടുത്തു
