തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ടി കിളിമാനൂർ ന്യൂടെക് കമ്പനി തൊഴിലാളികൾ ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിൽ പൈപ്പ് ലൈൻ ഇടുന്നതിനായി അഞ്ചടി താഴ്ചയിൽ നീളത്തിൽ കുഴിയെടുത്ത് അതിൽ കാട്ടാക്കട സ്വദേശി ശ്രീ വിഷ്ണു (38) കുഴിയിൽ ഇറങ്ങി നിന്ന് പൈപ്പ് ലൈൻ ഇടുന്നതിനടയിൽ ഇരുവശത്തുനിന്നും മണ്ണിടിഞ്ഞ് വിഷ്ണുവിന്റെ നെഞ്ച് ഭാഗം വരെ താഴ്ന്നു നിന്നു. സേനാംഗങ്ങൾ അതിസാഹസികമായി കൈകൾ കൊണ്ട് മണ്ണ് നീക്കി വിഷ്ണുവിനെ രക്ഷിച്ച് പുറത്തെടുത്തു. ഉടൻ തന്നെ വിഷ്ണുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം നിലയത്തിലെ സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷാഫി എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ, രതീഷ് ശ്രീ അനീഷ്, മഹേഷ്, വിഷ്ണുനാരായണൻ ശ്രീജിൻ, വിജിൻ, അനു, സവിൻ, വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
