ചിറയിൻകീഴ് : രാജ്യത്തെ ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരുന്ന സാഹചര്യമുണ്ടായാൽ നിലവിലെ ഭരണഘടനതന്നെ അവർ മാറ്റുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചിറയിൻകീഴിൽ പറഞ്ഞു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതി അടിസ്ഥാനമാക്കി മാറ്റാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അജൻഡയുടെ കൈവഴിയാണ് പൗരത്വനിയമ ഭേദഗതി. എന്നാൽ, കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സി.എ.എ. റദ്ദുചെയ്യുമെന്നു പറയുന്നില്ല. മൃദുഹിന്ദുത്വമാണ് കോൺഗ്രസിന്റെ അജൻഡ. ഐ.എൻ.ഡി. മുന്നണിയുടെ ദൗർബല്യം കോൺഗ്രസാെണന്നും അദ്ദേഹം വിമർശിച്ചു.
