നാശം വിതച്ച് വേനൽ മഴ: കനത്ത മഴയിലും ശക്തമായ കാറ്റിലും വീടുകൾ തകർന്നു; ഗതാഗതം തടസ്സപ്പെട്ടു, കൃഷിനാശം

നാശം വിതച്ച് വേനൽ മഴ: കനത്ത മഴയിലും ശക്തമായ കാറ്റിലും വീടുകൾ തകർന്നു; ഗതാഗതം തടസ്സപ്പെട്ടു, കൃഷിനാശം

ആര്യനാട് : കനത്ത മഴയിലും ശക്തമായ കാറ്റിലും ഉഴമലയ്ക്കൽ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരം വീണും കാറ്റിൽ ഷീറ്റിട്ട മേൽക്കൂരകൾ പറന്നു പോയും ആണ് ഒട്ടേറെ വീടുകൾക്കാണ് കേടുപാട് ഉണ്ടായത്. ഉഴമലയ്ക്കൽ ആഴകം അബിൻ ഭവനിൽ കെഎസ്ആർടിസി കണ്ടക്ടർ ബീന, തോളൂർ ചിറ്റുവീട് വടക്കേക്കോണം വാറുവിളാകത്ത് വീട്ടിൽ സരസ്വതി, മാണിക്യപുരം പാറമുകൾ സ്വദേശി ഗോമതി, മൊട്ടയ്ക്കാകുഴി ഷീല മന്ദിരത്തിൽ സോമൻ, കഴുത്തിൻമൂട് സ്വദേശി ശശിധരൻ ആശാരി, കാരനാട് സ്വദേശി വസന്ത, പൊങ്ങല്ലി സ്വദേശി ചന്ദ്രിക, ലത, പൊങ്ങല്ലി വെട്ടയിൽ സ്വദേശി യാക്കൂബ്, പൊങ്ങല്ലി കുഴിവിള സ്വദേശി കൃഷ്ണൻ നാടാർ, വേങ്കോട് സ്വദേശി നജ്മ, പുതുക്കുളങ്ങര സ്വദേശി ശരത് ചന്ദ്, പരുത്തിക്കുഴി കൈയ്ത്തുംമൂട് കാരിക്കുഴി സ്വദേശി ശശി തുടങ്ങിയവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *