പെരുമാതുറ : മുതലപ്പൊഴിയിൽ മത്സ്യ ബന്ധനവള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്.പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനായി പോകവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി നജീബിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. 5 തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. സിദ്ധീഖ്, നജീബ്, അൻസിൽ, അൻസാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞ് കൂടി ചുഴി രൂപപ്പെടുന്നതാണ് സ്ഥിരമായി വള്ളങ്ങൾ അപകടത്തിന് കാരണമായി മത്സ്യതൊഴിലാളികൾ പറയുന്നത്.കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ മത്സ്യതൊഴിലാളികൾ നടത്തുന്നു
