.
അഞ്ചുതെങ്. അംഗനവാടിയിൽ നിന്ന് ഗർഭിണിയ്ക്ക് നൽകിയ അമൃതം പൊടി കാലാവധി കഴിഞ്ഞതെന്ന് ആക്ഷേപം. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ 13 ആം വാർഡ് മുണ്ടുതുറയിലെ പതിനഞ്ചാം നമ്പർ അംഗൻ വാടിയിൽ നിന്ന് ഗർഭിണിയ്ക്ക് നൽകിയ അമൃതം ന്യൂട്രിമിക്സ് പൊടി ആണ് കാലാവധി കഴിഞ്ഞതെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനിയായ ഗർഭിണിയ്ക്കാണ് കലാവധി കഴിഞ്ഞ അമൃതം പാക്കറ്റ് ലഭിച്ചത്. ഇത് സംബന്ധിച്ച് പരാതി നൽകുമെന്നു പൊടി ലഭിച്ചവർ അറിയിച്ചു.
