“വെന്നിച്ചിറ നൂറുൽ ഇസ്ലാം മദ്രസയിൽ പ്രവേശനാഘോഷം സംഘടിപ്പിച്ചു”

“വെന്നിച്ചിറ നൂറുൽ ഇസ്ലാം മദ്രസയിൽ പ്രവേശനാഘോഷം സംഘടിപ്പിച്ചു”

ആറ്റിങ്ങൽ : ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (ഡികെഐഎംവിബി) സിലബസ്സ് അനുസരിച്ച് പ്രവർത്തിക്കുന്ന വെന്നിച്ചിറ നൂറുൽ ഇസ്ലാം മദ്രസയിൽ 2024-25 അധ്യായന വർഷത്തെ പ്രവേശനാഘോഷം സംഘടിപ്പിച്ചു. വെന്നിച്ചിറ ജുമാ-മസ്ജിദ് ചീഫ് ഇമാം നിസാറുദ്ദീൻ ബാഖവി പ്രവേശനാഘോഷം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഐ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രൊഫ. ഉമർഷിഹാബ് വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. കിളിമാനൂർ മേഖലാ മുഫത്തിഷ് സിയാദ് മൗലവി കോതമംഗലം രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം വെന്നിച്ചിറ ജമാഅത്ത് സെക്രട്ടറി എം. ബദറുദ്ദീൻ നിർവ്വഹിച്ചു.
അസിസ്റ്റന്റ് ഇമാം നിസാമുദ്ദീൻ ബാഖവി ഖിറാഅത്ത് നടത്തി.


വെന്നിച്ചിറ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ.കെ, ജോയിന്റ് സെക്രട്ടറിമാരായ സാജു.എം.കെ, ഷാൻ.എസ്, ട്രഷറർ നിസാർ എം.എ, കമ്മിറ്റി അംഗങ്ങളായ ഷെരീർ അബ്ബാസ്.എ, സുലൈമാൻകുഞ്ഞ്, ഷാജഹാൻ.എസ്, സലിം, സുലൈമാൻ. എസ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വരെയും, ജില്ലാതല മദ്രസ സർഗ്ഗമേളയിൽ വിജയിച്ച കലാ പ്രതിഭകളെയും ജമാഅത്ത് പ്രസിഡന്റ്‌എം.ഐ ഹാഷിം ഉപഹാരം നൽകി അനുമോദിച്ചു.


ഡി.കെ.ഐ.എം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള നൂറുൽ ഇസ്ലാം മദ്രസയിൽ എൽ.കെ.ജി ക്ലാസുകൾ മുതൽ പത്താം ക്ലാസ് വരെയുള്ള പ്രവേശനം ജൂൺ 30 വരെ നീട്ടിയതായും, ഉഷ്ണ തരംഗം മൂലമുള്ള പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മദ്രസയിലെ ക്ലാസ്സ് സമയം പുന:ക്രമീകരിച്ചതായും ഭാരവാഹികൾ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *