തിരുവനന്തപുരം : മുതലപ്പൊഴിയിലെ തുടർച്ചയായ അപകട മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. തങ്ങൾക്കു ലഭിച്ച റിപ്പോർട്ട് പൂർണമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. സമഗ്രമായ റിപ്പോർട്ട് ഈ മാസം 28നകം നൽകണം. മുതലപ്പൊഴിയിലെ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇവിടെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടത്. മുതലപ്പൊഴിയിൽ മരിച്ചവരിലേറെയും മത്സ്യബന്ധന തൊഴിലാളികളാണ്.

Posted inThiruvananthapuram
