കണിയാപുരം : സമത കണിയാപുരം ഓർഗനൈസേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024-2026 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്കായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. രക്ഷാധികാരികളായി ഷാനവാസ്,ഷൈജു, ഇഖ്ബാൽ,ജലീൽ, അൻസാരി എന്നിവരെയും പ്രസിഡൻ്റായി അനസ് ബഷീർ, ജനറൽ സെക്രട്ടറിയായി, അർഷദ് അബ്ദുൽ റഷീദ്, ട്രഷററായി മഅ്ലൂഫ് താഹയെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡൻറ് മാരായി ഷമീം, അസീഫ്,മനാഫ് ഖരീം,മുഹാജിർ,ഷാഫി, ജോയിൻ സെക്രട്ടറിയായി സുബൈർ വി എം,നവാസ്, സൈദലി, മനാഫ് സലാം, നൗഫൽ, അസിസ്റ്റൻറ് ട്രഷറർമാരായി ഷമീം,ഷാനവാസ് ജഹ്ഫർ മീഡിയ ടീം ഭാരവാഹികളായ സുബൈർ എസ് എം, അംജദ് പബ്ലിസിറ്റി & ഇൻഫർമേഷൻ ഷംനാദ്,അമീർ എന്നിവരെയും, എക്സിക്യൂട്ടീവ് മെമ്പർമാരായി തൻസീർ ,സമീർ,വാഹിദ് ,അൻസാരി,അസീസ്, നുജൂം,സലീം,നിജാദ്, അഫ്സൽ,ഷാൻ,അൻവർ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ, അർഹതപ്പെട്ട കുടുംബങ്ങൾക്ക് സ്വപ്നക്കൂടെന്ന ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ തീരുമാനമെടുത്തു.
