വട്ടിയൂർക്കാവ്.
മണികണ്ഠേശ്വരത്ത് രാഹുൽ രാജ്, ശരത് എന്നീ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ യും പ്രതിയുടെ വീട്ടിൽ അക്രമം അഴിച്ചു വിട്ട കേസിലെ മുഖ്യപ്രതിയെയും പോലീസ് അറസ്റ്റു ചെയ്തു.
മേലത്തു മേലെ വേലു തമ്പി നഗർ VTNRA 58 A യിൽ താമസം വിവേക് @ ഉല്ലാസ് (വയസ്. 38) മണ്ണാമൂല പൊറ്റയിൽ വീട്ടിൽ നിന്നും വേലു തമ്പി നഗറിൽ വാടകയ്ക്ക് താമസം മുരുകൻ വയസ് 48 നെ യുമാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റുചെയ്തത്.
സ്ത്രീ സഹകരണ കൂട്ടായ്മയിൽ നിന്നും പ്രതി വിവേകിൻ്റെ ഭാര്യ പരിക്കേറ്റ രാഹുൽ രാജിൻ്റെ ഭാര്യയ്ക്ക് ലോൺ തരപ്പെടുത്തി കൊടു ത്തിട്ടുള്ളതും എന്നാൽ അത് തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ രാഹുൽ രാജ്, ശരത്. മുരുകൻ എന്നിവർ ചേർന്ന് പ്രതിയുടെ വീട്ടിൽ വച്ച് വഴക്കിടുകയും വീടിന് കേടുപാടുകൾ വരുത്തുകയും പരസ്പരം അടി കൂടുകയും തുടർ ന്ന് പ്രതി അടുക്കളയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്ത് രാഹുൽ രാജിനെയും ശരത്തിനെയും വെട്ടി പരിക്കേൽപ്പിച്ചതിൽ വച്ച് പരാതിക്കാരൻ്റെ ചെവി മുക്കാൽ ഭാഗത്തോളം മുറിഞ്ഞ് തൂങ്ങുകയും തലയിൽ ഗുരുതരമായി പരിക്കേൽക്കുയും ചെയ്തു
തുടർന്ന് വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. ഇരുകൂട്ടർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വട്ടിയൂർക്കാവ് SHO വിനോദ്, എസ്. ഐ. മാരായ രാകേഷ് നിയാസ് ,അരുൺ കുമാർ, വിജയകുമാർ CPo മാരായ രഞ്ചിത്ത് , രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
