വക്കം : വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സെമിനാറും കുടുംബ സംഗമവും നിലക്കാമുക്ക് മൈന പാർക്കിൽ നടന്നു. ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു സുരേഷ് അധ്യക്ഷത വഹിച്ചു മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വക്കം അജിത് എസ് എസ് സുനിൽ, ശാന്തമ്മ, വക്കം സുനു എന്നിവർ പങ്കെടുത്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടന്നു. വ്യത്യസ്ത മേഖലകളിൽകഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു.
നൗഷാദ് വൈദ്യർ, സുമം ശിവാനന്ദൻ, ഷാജി എം, ബിനുതമ്പി, ഉദയകുമാർ എൻ, സജു എസ്, വക്കം മാധവൻ, ജംഷിദ്, ബാലു എസ്, നരേന്ദ്രൻ നായർ, സുരേഷ് ബാബു, സൂര്യദാസ്, ജയലക്ഷ്മി ഡി, ഭൈരവ തമ്പോല ടീം വക്കം എന്നിവരെ ആദരിച്ചു.

