ചിറയിൻകീഴ് : ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ശാർക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.ഇന്ന് രാവിലെ 9 മണി മുതൽ നടത്തിയ രക്തദാന ക്യാമ്പിൽ ഇരുപതോളം പ്രവർത്തകർ രക്തദാനം നൽകി. ഡോ ആഷിക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി അംഗളായ ആതിഷ് ആർ.എസ്, സൗരഭ്, സുജിത്ത്, അജീർ, സുധീഷ്, സാജൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
