തിരുവനന്തപുരം.മാജിക്കിലെ അതിശയിപ്പിക്കുന്ന അതിവേഗ പ്രകടനത്തിലൂടെ സ്ഥാനം നേടി നാലാഞ്ചിറ ചെഞ്ചേരി ഓംകാരം വീട്ടിൽ 22 കാരനായ ശ്രീറാം എ . എം ഒരു മിനിറ്റിൽ 25 ഓളം മാജിക് പ്രകടനങ്ങളിലൂടെയാണ് ശ്രീറാം ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ്സിൽഇടം നേടിയത്. സ്കൂൾ പഠനകാലത്തുതന്നെ മാജിക്കിനോട് അതീവ താത്പര്യം കാണിച്ചിരുന്നു. തുടർന്ന് പൂജപ്പുരയിലുള്ള മുതുകാട് മാജിക്ക് അക്കാദമിയിൽ ചേർന്ന് ജാല വിദ്യകൾ ഹൃദ്യസ്ഥമാക്കുകയും ചെയ്തു. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ശ്രീറാം ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് മജീഷ്യൻ എന്ന അംഗീകാരം നേടിയെടുത്തത്.
വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരുൺ കുമാറിൻ്റെയും പേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക് മനേജർ മഞ്ചു ഐ .എസ്സ് ൻ്റെ മകനുമാണ് ശ്രീറാം.
