മഹാത്മ അയ്യങ്കാളിയുടെ161മത് ജന്മദിന ആഘോഷം വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ കേരള കോൺഗ്രസ് ഉന്നതാധി കാരസമിതി അംഗവും, കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ അയ്യങ്കാളി പ്രതിമയിൽ പാർട്ടി പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ദളിത് ഫ്രണ്ട്(എം) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബാബുരാജ് മുദാക്കൽ അധ്യക്ഷത വഹിച്ചു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ പട്ടിക വിഭാഗങ്ങൾക്കുള്ള നിയമാനുസൃതമായ സംവരണം ഏർപ്പെടുത്തണമെന്നും, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി അംഗവും, സാംസ്കാരിക വേദി സംസ്ഥാന പ്രസിഡണ്ടമായ വർഗീസ് പെരേരയിൽ മുഖ്യപ്രഭാഷണം നടത്തി. ദളിത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി റെജി പേരൂർക്കട, ജനറൽ സെക്രട്ടറി ജയൻ പി ചാണി, അനീഷ് തുടങ്ങിയവർ സംസാരിച്ചു.

