തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷൻ്റെ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കണോമി മിഷനുമായ് സഹകരിച്ചു നാളെ ( 26/10/2024)രാവിലെ 8:30 പോത്തൻകോട് എം.ടി. ഹാളിൽ കരിയർ ഫെയർ 2024 തൊഴിൽമേള നടക്കും.20 ലധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 400 ലധികം തൊഴിൽ അവസരങ്ങൾ ഒരുക്കിയിരിക്കുന്നു.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ എന്നിവയുൾപ്പെടെ വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ ഒന്നിലധികം ബയോഡാറ്റകൾ കൈയിൽ
കരുതേണ്ടതാണ്.
വിശദവിവരങ്ങൾക്ക്:471 358 6525
