കെപിസിസി അംഗമായിരുന്ന എച് പി ഷാജിയുടെ രണ്ടാം ചരമ വാർഷികം എച് പി ഷാജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷൻ ചെയർമാൻ എം എസ് ജലീൽ അധ്യക്ഷൻ ആയിരുന്നു. 75 ക്യാൻസർ രോഗികൾക്കും കിടപ്പു രോഗികൾക്കും ചികിത്സക്ക് സാമ്പത്തിക സഹായം നൽകുകയുണ്ടായി. ഉന്നത ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പും വിതരണം ചെയ്തു. എച് പി ഷാജി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ രാഷ്ട്രീയ യുവ പ്രതിഭ പുരസ്കാരം പതിനായിരം രൂപയും പ്രശസ്തി ഫലകവും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീറിനു നൽകി. മുൻ എം എൽ എ കെ. മോഹൻകുമാർ, ചെമ്പഴന്തി അനിൽ, ആറ്റിപ്ര അനിൽ, എസ്. കൃഷ്ണകുമാർ എച് പി ഹാരിസൻ, കഠിനംകുളം ജോയി, അണിയൂർ പ്രസന്നകുമാർ, അഡ്വ. അൽത്താഫ്, സേവ്യർ ലോപ്പസ്, വി കെ രാജു,പുരുഷോത്തമൻ നായർ, ജോൺ വിനേഷ്യസ്, വിനോദ്സെൻ,എം എസ് അനിൽ,K.ഓമന, നാദിറ സുരേഷ് ജോളി പത്രോസ്, തുടങ്ങിയവർ പ്രസംഗിച്ചു.

