തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, അഴൂർ സ്വദേശിയും പരേതനായ ഡോ: സലാവുദീന്റെ ഭാര്യയും കവയിത്രിയും കഥാകൃത്തും നോവലിസ്റ്റുമായ സലീന സലാവുദീന് ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജവഹർ പുരസ്കാർ 2024 ലഭിച്ചു. ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 ന് തിരുവനന്തപുരത്ത് വഴുതക്കാട് ചിത്തരഞ്ജൻ ഹാളിൽ വച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും പുരസ്കാരം എറ്റുവാങ്ങും.
സ്മൃതിപഥങ്ങൾ, ഋതുഭേദങ്ങൾ, ജനിമൃതികൾ, റഡീമർ എന്നീ നാല് കവിതാസമാഹാരങ്ങളും, ഒരു ഫെയ്സ്ബുക്ക് അപാരത(കഥകൾ),അവസാനത്തെ അദ്ധ്യായം(നോവൽ) എന്നീ ആറ് പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുക്ക് കഫേ സാഹിത്യപുരസ്കാരം(2023), നിറവ് സാഹിത്യ സാംസ്കാരിക പുരസ്കാരം(2023), ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം(2024), അക്ഷരജ്യോതിഷ് സാഹിത്യപുരസ്കാരം(2024), പി. ഭാസ്കരൻ കലാനിധി സാഹിത്യശ്രേഷ്ഠ പുരസ്കാരം(2024), അക്ഷരനക്ഷത്രം സാഹിത്യപുരസ്കാരം(2024),ഇടശ്ശേരി സ്മാരക കാവ്യശ്രേഷ്ഠ പുരസ്കാരം(2024), ബാബാസാഹേബ് ബി. ആർ. അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് 2024 എന്നീ അംഗീകാരങ്ങളും നിരവധി സാഹിത്യ ആദരവുകളും ‘പെൻഡ്രൈവ്’ ലോകസാഹിത്യ റെക്കോർഡുകളും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
മക്കൾ ഷിനാസ് സലാവുദീൻ (ഡന്റൽ സർജൻ), ഷാറൂഖ് സലാവുദീൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ, ലണ്ടൻ)
