സംസ്ഥാനത്തു നടപ്പിലാക്കുന്ന വാർഡ് വിഭജനത്തെതുടർന്ന് അഞ്ചുതെങ് പഞ്ചായത്തിൽ വാർഡുകളുടെ ഘടന മാറ്റിയതിൽ മത്സ്യതൊഴിലാളികൾക്കിടയിൽ വ്യാപകമായ എതിർപ്പ്.
വാർഡുകളുടെ ഘടന മാറ്റിയത് ഒരു കൂടിയാലോചനയും നടത്താതെ രാഷ്ട്രീയമായി മാത്രം ഉള്ളതാണെന്നും, നിലവിൽ ഉള്ള വാർഡുകളിലെ ജനസംഖ്യയെക്കാളും കൂടുതൽ ആണ് പുതിയതായി കൊണ്ടുവരുന്ന വാർഡുകളുടെ ഘടനയിൽ ഉള്ളത് എന്നും ഇത് ഒരു വാർഡിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ജനങൾക്ക് നഷ്ടം ആകും എന്നും മത്സ്യതൊഴിലാളികൾ ആരോപിക്കുന്നു.
നിലവിലെ സ്ഥിതി തുടരണം എന്നുള്ളതാണ് മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നത്.
ഇതുമായി ബന്ധപെട്ടു സംസ്ഥാന ഇലക്ഷൻ കമ്മീഷന് പരാതി നൽകും എന്നും മത്സ്യതൊഴിലാളികളും, അഞ്ചുതെങ് ജനകീയ സംരക്ഷണ സമിതിയും പറഞ്ഞു.

