പെരുമാതുറ : അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാമ്പും നാളെ നടക്കും. കാരക്കോണം സി എസ് ഐ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ പെരുമാതുറ സെൻട്രൽ ജുമാമസ്ജിദ് ഹാളിൽ രാവിലെ 9:30 മുതലാണ് ക്യാമ്പ് നടക്കുന്നത്. നേത്ര ചികിത്സ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ,കണ്ണിനോട് ഘടിപ്പിക്കുന്ന ലെൻസ്,യാത്രാ എന്നിവയുടെ ചികിത്സയാണ് ക്യാമ്പിൽ സൗജന്യമായി ലഭിക്കുന്നത്.
വിശദവിവരങ്ങൾക്ക് : 0470 2643179, 9809357780 എന്ന നമ്പറിൽ ബന്ധപ്പെടുക
