ചിറയിന്‍കീഴ്: സ്കൂൾ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ആനത്തലവട്ടം കല്ലുകുഴി വയലില്‍ വീട്ടില്‍ സന്തോഷിന്റേയും ഐശ്വര്യയുടേയും മകള്‍ അനശ്വര (15) യെയാണ് തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിലെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂന്തള്ളൂര്‍ പ്രേം നസീര്‍ മെമ്മോറിയല്‍ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് അനശ്വര. സഹോദരി: അക്ഷര. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറയില്‍. ചിറയിന്‍കീഴ് പോലീസ് കേസെടുത്തു.

