തിരുവനന്തപുരം :-
സംസ്ഥാന സർക്കാരിന്റെ വിവിധ പുരസ്കാരങ്ങൾ നാളെ വിതരണം ചെയ്യും
സ്വാതി പുരസ്കാരം,
എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം എന്നിവ ഫെബ്രുവരി നാളെ വൈകീട്ട് 5.30 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ നിർവഹിക്കും തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ 2021 ലെ സ്വാതി സംഗീത പുരസ്കാരം പ്രൊഫ. പി. ആർ. കുമാര കേരള വർമ്മ ഏറ്റുവാങ്ങും. ഇന്ത്യൻ ശാസ്ത്രീയ സംഗീതശാഖയ്ക്ക് സമഗ്രവും നിസ്തുലവുമായ സംഭാവന നൽകിയ സംഗീതാചാര്യന് കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമാണ് സ്വാതി സംഗീത പുരസ്കാരം. നാടകാചാര്യനായ എസ്. എൽ. പുരം സദാനന്ദന്റെ സ്മരണാർത്ഥം സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരമാണ് എസ്. എൽ. പുരം സദാനന്ദൻ നാടക പുരസ്കാരം. 2021 ലെ നാടകപുരസ്കാരം കെ. പി. എ. സി ലീലയും 2022 ലെ പുരസ്കാരം വേട്ടക്കുളം ശിവാനന്ദനും സ്വീകരിക്കും. ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. അക്കാദമി വൈസ്ചെയർമാൻ പി.ആർ പുഷ്പവതി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ എന്നിവർ ആദരപത്ര പാരായണം നടത്തും. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ സ്വാഗതവും അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നന്ദിയും പറയും
