കഴക്കൂട്ടം.വിസിറ്റിംഗ് വിസയിൽ ജോർദ്ദാനിലെത്തിയ മലയാളി ഇസ്രായേലിൽ കടക്കുന്നതിനിടെ ജോർദ്ദാൻ പട്ടാളത്തിന്റെ വെ-ടി-യേറ്റു മ-രി-ച്ചു.പരിക്കേറ്റ ഒരാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കഴക്കൂട്ടം തുമ്പ രാജീവ് ഗാന്ധി നഗർ സ്വദേശിയായ ഗബ്രിയേൽ പെരേരയാണ് മരി-ച്ചത്
സമീപ വാസികളായ ഗബ്രിയേൽ പെരേരയും എഡിസണും വിസിറ്റ് വിസയിലാണ് ജോർദ്ദാനിലെത്തിയത്
ഫെബ്രുവരി പത്തിനാണ് ഇവർ അനധികൃതമായി ജോർദ്ദാനിൽ നിന്നും ഇസ്രയേലിലേയ്ക്ക് കടക്കാൻ ശ്രമിച്ചത്
ജോർദ്ദാൻ സേന ഇവരെ തടഞ്ഞെങ്കിലും ഇവർ പാറക്കെട്ടുകളിൽ ഓടി ഒളിച്ചു.
തുടർന്നുള്ള വെടിവെയ്പിൽ തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ പെരേര സംഭവ സ്ഥലത്തു തന്നെ മരിച്ചു വീണു
കാലിൽ വെടിയേറ്റ എഡിസൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
