തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ലോജിക് ഫ്രണ്ട്സ് 82-84 ന്റെ പത്താം വാർഷികവും കുടുംബ സംഗമവും മേനംകുളം അമലോൽഭവനിൽ റിട്ട. സുബേ ദാർ മേജർ ജെറാൾഡ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാത്യു ഹെർബർട്ട്, സെക്രട്ടറി സുരേന്ദ്രൻ, ഭാരവാഹികളായ ബിജു കുമാർ, തിലകകുമാരി, ഹെലൻ ജോസ്, അനിൽകുമാർ, നിസാം, കബീർ, ലാസർ ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു.

