പാചക ഗ്യാസിനും, പെട്രോളിയം ഉൾപ്പന്നങ്ങൾക്കും അമിത വില വർദ്ധിപ്പിച്ച കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റി പെരുങ്ങുഴി ജംഗ്ഷനിൽ ഒഴിഞ്ഞ സിലിണ്ടറുമായി പ്രകടനവും, ധർണ്ണയും നടത്തി. സമര പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കുകയും അതിൻ്റെ മറവിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും, കമ്പനികളും വില്ക്കുകയും, ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിൻ്റെ ദുർഭരണത്തിലെ അവസാന ഉദാഹരണമാണ് പാചക ഗ്യാസിൻ്റെയും മറ്റ് പെട്രോളിയം ഉൾപ്പന്നങ്ങളുടെയും അമിത വിലവർദ്ധനവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബി. മനോഹരൻ, കെ. ഓമന, മാടൻവിള നൗഷാദ്,
പുതുക്കരി പ്രസന്നൻ, എസ്.കെ സുജി, കടക്കാവൂർ അശോകൻ, എസ്. മധു, അഴൂർ വിജയൻ, എസ്.ജി അനിൽ കുമാർ, പ്രവീണ കുമാരി, സനൽ ബാംസുരി, ഷിജു തോന്നക്കൽ, രാജൻ കൃഷ്ണപുരം, എം.നിസാം, ഉണ്ണിക്കൃഷ്ണൻ നായർ
തുടങ്ങിയവർ പ്രസംഗിച്ചു.
