നൂതന സാങ്കേതിക വിദ്യകളിൽ മൂന്ന് എക്സ്ക്ലൂസീവ് ബിരുദ കോഴ്സുകളുമായി എഎസ് ബി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബിസിനസ് സ്കൂൾ ആയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് (എഎസ്ബി), സംസ്ഥാനത്തെ അണ്ടർ ഗ്രാജുവേറ്റ് (ബിരുദ) വിദ്യാഭ്യാസത്തെ പുനർനിർവചിച്ചുകൊണ്ട് മൂന്ന് ബാച്ചിലർ ബിരുദ കോഴ്സുകൾ അവതരിപ്പിക്കുന്നു. വികസ്വര സാങ്കേതികവിദ്യകളായ എഐ, ഫിൻടെക്, ഡേറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിലാണ് മൂന്ന് ബാച്ചിലർ ബിരുദ പ്രോഗ്രാമുകൾ.
ബിസിഎ (ഓണേഴ്സ്) ഡേറ്റ സയൻസ് & എ ഐ,ബിബിഎ (ഓണേഴ്സ് ) ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ്, ബികോം (ഓണേഴ്സ്) എഐ & ഫിൻടെക് എന്നിവയാണ് ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്നത്. ഈ കുസാറ്റ് ബിരുദ പ്രോഗ്രാമുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന് (2020) അനുസൃതവും വ്യവസായ ലോകത്തിൻറെ ആവശ്യങ്ങൾ നേരിടാൻ പര്യാപ്തവുമാണ്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. അന്വേഷണങ്ങൾക്ക് 98475633341,9961439966,
