കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ നെയ്യാറ്റിൻകര പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിലധിഷ്ടിത പരിശീലന മേഖലയിലും കേരളം കൈവരിച്ച പുരോഗതി ഇന്ത്യയ്ക്കാകെ മാതൃകയാണെന്ന് കെ. ആൻസലൻ എം.എൽ. എ പറഞ്ഞു. മികച്ച സംരഭകരെ വാർത്തെടുക്കാൻ ഇത്തരം കോഴ്സുകൾക്ക് കഴിയുമെന്ന് പറഞ്ഞ അദ്ദേഹം കേരളം പുതിയ സംരഭകർക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണെന്ന് അഭിപ്രായപ്പെട്ടു. ചടങ്ങിൽ തിരുവനന്തപുരം ജെ.എസ്.എസ്. ഡയറക്ടർ കെ.ബി. സതീഷിൻ്റെ സന്ദേശം വായിക്കുകയുണ്ടായി. യോഗത്തിൽ നഗരസഭാംഗങ്ങളായ അമ്മിണിക്കുട്ടി, ഗ്രാമം പ്രവീൺ, ജെ.എസ്.എസ്. അസിസ്റ്റൻ്റ് പോഗ്രാം കോർഡിനേറ്റർ മായ ആർ. ജി , ചമ്പയിൽ സുരേഷ്, അഡ്വ. മഞ്ചവിളാകം ജയകുമാർ, അജയാക്ഷൻ പി.എസ്, സൗമ്യ പി.എസ്, ശ്രീഹർഷൻ, സംഗീത എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാർ സ്വശ്ഛതാ കി സേവാ പദ്ധതി പ്രകാരം നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.
കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം എൽ എ നിർവ്വഹിച്ചു.
