തിരുവനന്തപുരം : നഗരസഭ തിരുവനന്തപുരം
കോവിഡ് കൺട്രോൾ പ്രതിരോധ
പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് ഹോം കെയർ ഉൾപ്പെടെയുള്ള പ്രവർത്തികൾ ചെയ്യുന്നതിനായി താൽക്കാലിക അടിസ്ഥാനത്തിൽ എം.ബി.ബി.എസ് ബിരുദധാരികളായ ഡോക്ടർമാരുടെ വാക്-ഇൻ ഇന്റർവ്യൂ 17/05/2021 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാളയം നഗരസഭ മിനികോൺഫറൻസ് ഹാളിൽ വെച്ച് നടത്തുമെന്ന് നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.
