മംഗലപുരം: വില്ലുവണ്ടിയും നമ്മളും എന്ന കൂട്ടായ്മയുടെ ഓണാഘോഷവും കുടുംബ സംഗമവും മഹാത്മ അയ്യൻകാളി ജയന്തി ആഘോഷവും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ വച്ചു നടന്നു ആശാൻ സ്മാരകത്തിന്റെ കവാടത്തിൽ നിന്നും തുടങ്ങിയ വിളംബര ഘോഷയാത്ര ഹാളിൽ പ്രവേശിച്ചതോടെ ഓണാഘോഷത്തിന് തിരി തെളിഞ്ഞു. കല സാംസ്കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തികളെ ആദരിക്കുകയും നറുക്കെടുപ്പിൽ വിജയികളായവർക്ക് നറുക്കെടുപ്പിൽ വിജയികൾക്ക് സമ്മാനവും നൽകി. തോന്നയ്ക്കൽ മുരളിയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഇല്ല വണ്ടി ചെയർമാൻ ഉമേഷ് മുരളി ഉദ്ഘാടനം നിർവഹിച്ചു. വണ്ടിയും നമ്മളും കൂട്ടായ്മയുടെ കമ്മറ്റി അംഗങ്ങളായിട്ടുള്ള ദിലീപ്കുമാർ മധു, സിന്ധു, ഷാജി വേങ്ങോട്, കുമാർ കാട്ടുമ്പുറം, കെ പി അനിൽകുമാർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് കലാ,രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മനു ചിറയിൻകീഴ്, വിനു വാസുദേവൻ, കെ പി അനിൽകുമാർ, അജിൽ മണിമുത്ത്,ആദി സൂര്യ, എന്നിവരെ ആദരിച്ചു. കൂടാതെ വില്ലുവണ്ടി കോർഡിനേറ്റർ തോന്നയ്ക്കൽ മുരളിയെ സംഘാടകസമിതി പ്രത്യേകം ആദരിക്കുകയും ചെയ്തു. കലാപരിപാടികളും നടന്നു.
