നെടുമങ്ങാട്: മലയാള മനോരമ പ്രാദേശിക ലേഖകനും, ആനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, മികച്ച സഹകാരിയും ആയിരുന്ന ആനാട് ശശി,
നെടുമങ്ങാട് അർബൻ ബാങ്ക് മുൻ ചെയർമാനും, കരകുളം പഞ്ചായത്ത് മുൻ പ്രസിഡന്റും,
മുൻ
മുനിസിപ്പൽ ചെയർമാനും ആയിരുന്ന മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ, മുൻ നഗരസഭാ കൗൺസിലർ,
മുൻ
ടൗൺ മുസ്ലിം ജമാഅത്ത് കമ്മറ്റി പ്രസിഡന്റ്, മതസൗഹാർദത്തിനുള്ള
ഇന്ത്യ ഗവൺമെന്റിന്റെ
കബീർദാസ് പുരസ്കാര ജേതാവ്,
ഔഷധി ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച ഹാജി
ജെ.എ.റഷീദ് എന്നിവരുടെ അനുസ്മരണ സ്മൃതി സംഗമം കേരള ജേണലിസ്റ്റ് യൂണിയൻ ( കെ ജെ യു)
നെടുമങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും,ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ്
എസ് ടി ബിജു അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭാ ചെയർമാൻ
കെ. സോമ ശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ,മുൻ
നഗരസഭ കൗൺസിലർ മാരായ മന്നൂർക്കോണം സത്യൻ,സി രാജലക്ഷ്മി,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക
നേതാക്കന്മാരായ നെടുമങ്ങാട് ശ്രീകുമാർ, പനവൂർ ഹസൻ, നെട്ടിറച്ചിറ സുരേഷ്,
ഇല്യാസ് പത്താംകല്ല്,തോട്ടുമുക്ക് വിജയകുമാർസംസാരിച്ചു. കേരള ജേണലിസ്റ്റ് യൂണിയൻ മേഖലാ കമ്മിറ്റി ഭാരവാഹികളായ ശശിധരൻ നായർ, മൂഴിയിൽ മുഹമ്മദ് ഷിബു,
പുലിപ്പാറ യൂസഫ്, മഞ്ച വിനോദ്,
അനീഷ് പാലോട് തുടങ്ങിയവർ നേതൃത്വം നൽകി.
