തിരുവനന്തപുരം: ഭാരത സർക്കാർ യുവജന കായിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ ആസ്പദമാക്കി തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ടാലൻ്റ് ഹണ്ട് സീസൺ 6 മത്സരങ്ങൾക്ക് വിദ്യാലയങ്ങൾ വഴി ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. പ്രാഥമിക തല മത്സരങ്ങൾ ഒക്ടോബർ 25 മുതൽ നവംബർ 5 വരെയും, താലൂക്ക്തല മത്സരം നവംബർ 15, 16 തീയ്യതികളിലും ഫൈനൽ മത്സരം നവംബർ 22 നും നടക്കും. വിജയികളാകുന്ന 25 വിദ്യാർത്ഥികൾക്ക് വരുന്ന റിപ്ലബ്ലിക് ദിനാഘോഷത്തിൽ ദില്ലിയിൽ പങ്കെടുക്കുന്നതിനും കേന്ദ്ര മന്ത്രിമാരുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക്
പള്ളിപ്പുറം ജയകുമാർ
ജില്ലാ കോ-ഓർഡിനേറ്റർ
ഫോൺ 9446331874
മെയിൽ: mannkibaattvm@gmail.com
