ചിറയിൻകീഴ്.പുരോഗമന കലസാഹിത്യ സംഘം കഥാചർച്ച സംഘടിപ്പിച്ചു.
പുകസ ശാർക്കര യൂണിറ്റന്റെ നേതൃത്വത്തിൽ വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ്കുമാറിന്റെ “പണയം ” എന്ന കഥ ചർച്ചചെയ്തു. സാഹിത്യകാരനായ പി. ഹരിലാൽ കഥ അവതരിപ്പിച്ചു.
അഡ്വ എ ബാബു അധ്യക്ഷനായി. ഡി സുചിത്രൻ മോഡറേറ്ററായി. ചർച്ചയിൽ ഭാഗിഅശോകൻ, പുകസ മേഖല പ്രസിഡന്റ് സുജ കമല, അഡ്വ ആന്റണി മോഹൻ, ചാന്നാങ്കര സലിം, ജി രാധാകൃഷ്ണൻ നായർ, ബി സുശോഭനൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ദിനേഷ്.കെ സ്വാഗതവും ട്രഷറർ പി. സജി. നന്ദിയും പറഞ്ഞു.
