ചിറയിൻകീഴ്.ശബരിമല വിശ്വാസ വഞ്ചനയ്ക്കും സ്വർണ്ണ കൊള്ളയ്ക്കുമെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച വടകര എംപിയും കേരളത്തിന്റെ ജനകീയ നേതാവുമായ ഷാഫി പറമ്പിലിനെ അകാരണമായി മർദ്ദിച്ച പിണറായിയുടെ പോലീസ് ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് ചിറയിൻകീഴിൽ ധർണാസമരം സംഘടിപ്പിച്ചു. ചിറയിൻകീഴ് മേൽ കടയ്ക്കാവൂർ 35-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ സായാഹ്ന പ്രതിഷേധ മാർച്ച് ശ്രീഗുരുനാഥപ്പൻ ക്ഷേത്ര ജംഗ്ഷനിൽ ബൂത്ത് പ്രസിഡന്റും ദളിത് കോൺഗ്രസ് ശാർക്കര മണ്ഡലം പ്രസിഡണ്ടുമായ മേൽ കടയ്ക്കാവൂർ മനോജിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് കെ ആർ. അഭയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശശിധരൻ നായർ സ്വാഗതം ആശംസിച്ചു . ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര, ബ്ലോക്ക് ഭാരവാഹികളായ പനയത്തറ ഷെരിഫ്, ലാൽ കോരാണി, ഷൈജു കുറക്കട, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ വലിയവിള, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് മോഹൻ, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം എസ് രാജേഷ് കുമാർ ദളിത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കടയ്ക്കാവൂർ അശോകൻ, സുരേന്ദ്രൻ ആൽത്തറ മൂട്, മഹിളാ കോൺഗ്രസ് അംഗങ്ങളായ അമ്പിളി, സന്ധ്യ വാർഡ് പ്രസിഡന്റ് സന്തോഷ്, മണ്ഡലം സെക്രട്ടറി ജയദേവൻ, മുൻ ഐ എൻ ടി യു സി – മണ്ഡലം പ്രസിഡന്റ് അജിമോൻ, കെ പി കുമാർ, ശശിധരൻ നായർ, സജീന്ദ്രൻ നായർ, സുനിൽ വയനാട്, തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി വത്സല സുധാകരൻ നന്ദി അറിയിച്ചു.





