

ച








ിറയിൻകീഴ് : നവകേരളത്തിനായി ഇടതുപക്ഷം എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി ഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി ഇടമന നയിച്ച വികസന സന്ദേശ ജാഥ രണ്ട് ദിവസകാലം നിയോജക മണ്ഡലത്തിലുടനീളം പര്യടനം നടത്തി. ആദ്യ ദിവസം രാമിലെ 9 മണിക്ക് തുമ്പയിൽ വച
ച്ച് വി.ശശി എം.എൽ.എ ജാഥ ക്യാപറ്റന് പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ എ.അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. കഠിനംകുളം, അഴൂർ, മംഗലാപുരം,മുദാക്കൽ, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കിഴുവിലം എന്നീ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ ഡയറക്ടറായ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, വൈസ് ക്യാപ്റ്റന്മാരായ ജില്ലാ കമ്മിറ്റി അംഗം കവിത സന്തോഷ് , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു ജാഥ അംഗങ്ങളായ തോന്നയ്ക്കൽ രാജേന്ദ്രൻ, എം.അനിൽ, ടി.സുനിൽ ,അഡ്വ.ഡി.അനിൽകുമാർ,എ.അഫ്സൽ , രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. ആദ്യ ദിവസം ജാഥ വാളക്കാട് സമാപിച്ചു. രണ്ടാം ദിവസം രാവിലെ അയിലത്തു നിന്ന് ആരംഭിച്ച ജാഥ വൈകുന്നേരം 7 മണിക്ക് കിഴുവിലം കാട്ടുമുറാക്കലിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം എ എസ്സ് ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. എ.അൻവർഷ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിൽ എംഎൽഎ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസനങ്ങളും ത്രിതല പഞ്ചായത്തുകളുടെ വികസന നേട്ടങ്ങളും വിശദീകരിച്ചു കൊണ്ടും, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളുമാണ് ജാഥയിൽ ഉന്നയിക്കപ്പെട്ടത്.
