January 15, 2026

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ അടുത്തടുത്ത വാർഡുകളിൽ നിന്നും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച അച്ഛനും മകനും വിജയിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ രണ്ട്,മൂന്ന് വാർഡുകളിൽ നിന്നാണ് അച്ഛനും മകനും പഞ്ചായത്തിലേക്ക് വിജയിച്ചത്. രണ്ടാം വാർഡിൽ എസ്എഫ്ഐ നേതാവും, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും, കേരള യൂണിവേഴ്സിറ്റി യൂണിയന്റെ മുൻ ചെയർമാനുമായ വിജയ് വിമൽ 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ അക്കൗണ്ട് തുറക്കുവാനുള്ള മോഹത്തെ തകർത്തത് വിജയം നേടിയത്. Mcom കഴിഞ്ഞ ഇദ്ദേഹം തിരുവനന്തപുരം ലാ അക്കാദമി ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയാണ്.

സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും 10വർഷം പഞ്ചായത്ത് മെമ്പറുമായിരുന്നു. അച്ഛൻ
പി. വിമൽരാജ് .
15 വർഷത്തെ കോൺഗ്രസ് കുത്തക അവസാനിപ്പിച്ചുകൊണ്ടാണ് മൂന്നാം വാർഡ് തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഈ അപൂർവത.

Leave a Reply

Your email address will not be published. Required fields are marked *