പോത്തൻകോട് : മന്നം ജയന്തിയോടനുബന്ധിച്ച് പണിമൂല എൻഎസ്എസ് കരയോഗത്തിൽ പതാക ഉയർത്തി. പ്രസിഡന്റ് നാരായണൻനായർ, സെക്രട്ടറി പുഷ്പാംഗദൻനായർ, വൈസ് പ്രസിഡൻറ് ശ്രീകണ്ഠൻ നായർ, ഖജാൻജി സന്തോഷ്, മനു, ജയകുമാരി, സന്തോഷ് കുമാർ, ഇടത്തറ ഭാസി, രാധാമണി തുടങ്ങിയവർ പങ്കെടുത്തു.
പൂലന്തറ എൻഎസ്എസ് കരയോഗം മന്നം ജയന്തിയോടനുബന്ധിച്ച് കരയോഗം വൈസ് പ്രസിഡന്റ് കിരൺദാസ് പതാക ഉയർത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടന്നു. മണികണ്ഠൻനായർ, സുരേഷ്, ശ്രീധരൻപിള്ള, ഗോപൻ എന്നിവർ പങ്കെടുത്തു.
