തിരുവനന്തപുരം : കുന്നുകുഴി എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഫോട്ടോ അനാച്ഛാദനവും തിരുവനന്തപുരം താലൂക്ക് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
മേഖലാ കൺവീനറും കരയോഗം സെക്രട്ടറിയുമായ കെ.പി. പരമേശ്വരനാഥ്, കരയോഗം വൈസ് പ്രസിഡന്റ് ഡി. ശ്രീകുമാർ, വനിതാസമാജം പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് വനിതാ യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായ എസ്. ശ്രീദേവി, കെ.ഡി. രാജേന്ദ്രൻ നായർ, ശിവൻകുട്ടി നായർ, ബേബി ഗോപകുമാർ എന്നിവർ സംസാരിച്ചു.
