മാരംകോട്,എം എ എസ് സി ക്ലബ്ബിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. ക്ലബ് പ്രസിഡന്റ് ആൻഫിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സതീവൻ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
13-ാം വാർഡ് മെമ്പർ അജിത കുമാരി മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള നാട്ടുകാർ, ക്ലബ് പ്രവർത്തകർ, യുവജനങ്ങൾ എന്നിവർ വലിയ പങ്കാളിത്തം വഹിച്ചു.
യോഗത്തിൽ സെക്രട്ടറി അനു പ്രകാശ് സ്വാഗതം ആശംസിച്ചു. ട്രഷറർ നിഖിൽ (കണ്ണൻ), അനൂപ്, അനീസ്, ശരത്, ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി നിരഞ്ജൻ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന പ്രസംഗത്തിൽ സ്പോർട്സ്, ആർട്സ്, ചാരിറ്റി മേഖലകളിൽ കൂടുതൽ ജനോപകാര പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രതിപാദിച്ചു. കൂടാതെ യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിച്ച് സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ക്ലബ്ബ് കൂടുതൽ സജീവമാകണമെന്ന് അഭിപ്രായപ്പെട്ടു.
പുതിയ മന്ദിരം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുകയും, ദേശത്തിന്റെ സാമൂഹിക-സാംസ്കാരിക പുരോഗതിക്ക് ഒരു കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയും പരിപാടിയിൽ പങ്കെടുത്തവർ പങ്കുവെച്ചു.
