സംസ്ഥാന മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി അഴൂരിൽ എത്തിച്ചേർന്ന അഡ്വ. ബിന്ദുകൃഷ്ണയെ പെരുങ്ങുഴി മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ ഷാൾ അണിയിച്ചു. നേതാക്കളായ ബി. മനോഹരൻ, കെ. ഓമന, മാടൻവിള നൗഷാദ്, രഞ്ജിത്ത് പെരുങ്ങുഴി, എസ്.ജി അനിൽകുമാർ, അഴൂർ വിജയൻ, എം.ഷാബുജാൻ, എസ് മധു, ഷൈജു കുറക്കട തുടങ്ങിയവർ പങ്കെടുത്തു
