തിരുവനന്തപുരം: മേയ് 31ന് സേവനത്തിൽ നിന്നും വിരമിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് വികാസ് ഭവനിലുള്ള കാർഷികവികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ യാത്രയപ്പ് നൽകി. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ സെലീനാമ്മ കെ.പി, മീന റ്റി.ഡി, തോമസ് സാമുവൽ, ജോയിൻ്റ് ഡയറക്ടർമാരായ സ്മിത.എസ്, ഗീത കെ.ജി, നിസാം എസ്.എ, അക്കൗണ്ട്സ് ഓഫീസർമാരായ ആഭാറാണി.എസ്, സുരേഷ്.ജെ, സീനിയർ സൂപ്രണ്ടുമാരായ കുഞ്ഞുമോൾ.കെ, സുധ ഇ.എസ്, ജൂനിയർ സൂപ്രണ്ട് രമ.പി, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ബിശ്വാസ്. എൻ.ആർ, റിസർച്ച് ഓഫീസർ ലീന.എസ്, സീനിയർ ക്ലാർക്കുമാരായ ഷഹനാസ്.എ, അനിൽകുമാർ.ജി, ടൈപ്പിസ്റ്റ് ബിന്ദു എം.ജെ, റിസർച്ച് അസിസ്റ്റൻ്റ് അനിൽകുമാർ.എ, ഓഫീസ് അറ്റൻൻ്റുമാരായ ഗിരിജ.എസ്, സുരേഷ്കുമാർ.എസ്, ശ്രീകുമാർ.സി എന്നീ വിരമിക്കുന്ന ജീവനക്കാർക്ക് കാർഷികവികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് ഉപഹാരങ്ങൾ നൽകി.
കൃഷി അഡിഷണൽ ഡയറക്ടർ സിന്ധു, ജോയിൻ്റ് ഡയറക്ടർ അജിത്.സി, സീനിയർ ഫിനാൻസ് ഓഫീസർ ഷൺമുഖൻ, ലോ ഓഫീസർ രശ്മി.എസ്, പബ്ലിക് റിലേഷൻസ് ഓഫീസർ ഷിബിന ഇല്യാസ്, അക്കൗണ്ട്സ് ഓഫീസർ സരിത.ആർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ബിന്ദു, കൃഷി ഡയറക്ടറേറ്റ് റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികളായ സുനിൽ രാജ്, അനുഷ എൻ.എസ് തുടങ്ങിയവർ പങ്കെടുത്തു.
