കണിയാപുരം:മുസ്ലിം ലീഗ്
നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ലോക്കൽ ഗവൺമെന്റ്മെമ്പേഴ്സ് ലീഗ് (എസ് ജി എം എൽ )
സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗo ജസീം മഹാണിക്ക്
ഗംഭീര സ്വീകരണം നൽകി.സ്വീകരണയോഗം
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ :
കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു.തൊടിയിൽ ഹസ്സൻ അധ്യക്ഷത വഹിച്ചു.സ്വീകരണ യോഗത്തിൽ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് എ വാഹിദ്,ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇർഫാൻ ഹലീം, പുലിപ്പാറ യൂസഫ്, നെടുമങ്ങാട് എം നസീർ, ലാൽ ആനപ്പാറ, മുഹമ്മദ് ബഷീർ കടവിൽ, മുഹമ്മദ് ലൈസൽ, നസീർ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ.അഡ്വക്കേറ്റ് കണിയാപുരം ഹലീo
(എസ് ജി എം എൽ)സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട
ജസീം മഹാണിക്ക്സ്വീകരണം നൽകുന്നു.
