എസ്എഫ്ഐ ജില്ലാ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ വിജയുടെ അറസ്റ്റിൽ അഞ്ചുതെതെങ്ങിൽ പ്രതിഷേധം.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന് പറഞ്ഞാണ് വീട് കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വിജയ് വിമലിനെ അറസ്റ്റ് ചെയ്തത്.
എന്നാൽ പോലീസിനെ ആക്രമിച്ചു എന്നൊരു കേസിൽ ആണ് വിജയിയെ റിമാൻഡ് ചെയ്തിരിക്കുന്നത്.
കള്ളക്കേസിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചയത്ത് അംഗത്തെ അറസ്റ്റ് ചെയ്തതിൽ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
അഞ്ചുതെങ്ങ് പന്തംകൊളുത്തി പ്രകടനം നടത്തി.
നെടുംങ്ങണ്ട നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു.
അഞ്ചു തെങ്ങ് സുരേന്ദ്രൻ,വി. ലൈജു,എസ്.പ്രവീൺ ചന്ദ്ര
എന്നിവർ സംസാരിച്ചു.
ബി. എൻ.സൈജു രാജ്, ആർ.ജെരാൾഡ്, ലിജാ ബോസ്, സജി സുന്ദർ,സോഫിയ,
കെ ബാബു,വിഷ്ണു മോഹൻ, സെൽവൻ, അനു എബ്രഹാം, വിഷ്ണു ദർശൻ എന്നിവർ നേതൃത്വം നൽകി. പ്രകടനം കായിക്കരയിൽ സമാപിച്ചു
