നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് ജൂൺ 26-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഈ വർഷത്തെ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ള അപേക്ഷകർ രക്ഷാകർത്താവിനോടൊപ്പം രാവിലെ 9 മണിക്ക് കോളേജിൽ നേരിട്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
വിവിധ വിഭാഗങ്ങൾക്കായുള്ള അഡ്മിഷൻ സമയക്രമം താഴെ നൽകുന്നു:
രാവിലെ 10.00 മണിക്ക് ഐ. റ്റി.ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അപേക്ഷകരും.രാവിലെ 10.30 ന് പ്ലസ് ടു റാങ്ക് ലിസ്റ്റിലെ ഈഴവ , മുസ്ലിം , ലാറ്റിൻ കാത്തലിക് & ആംഗ്ലോ ഇന്ത്യൻ, കുടുംബി , കുശവൻ , പട്ടികജാതി, ഭിന്നശേഷി ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ.
ഉച്ചയ്ക്ക് 12.30ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിലെ രണ്ട് ഒഴിവുകളിലേക്ക് സംസ്ഥാന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം.
ഫീസും സർട്ടിഫിക്കറ്റുകളും
അഡ്മിഷന് ഹാജരാകുന്നവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒപ്പം കരുതേണ്ടതാണ്. ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ ഒറിജിനൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അഡ്മിഷൻ സമയത്ത് നിർബന്ധമായും ഹാജരാക്കണം.
നിലവിലുള്ള ഒഴിവുകളുടെ വിശദവിവരങ്ങൾ (Vacancy Position) www.polyadmission.org/le എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2222935 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
