മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത് വികസന സമിതിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി മംഗലപുരം, ഖബറടി ഭാഗങ്ങളിലുള്ള കാൻസർ രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വികസന സമിതി പ്രസിഡണ്ട് മംഗലപുരം ഷാഫി, സി.പി.എം ബ്രാഞ്ച് അംഗം നഹാസ് ഖബറടി, ഡി.വൈ.എഫ്.ഐ വാലികോണം യൂണിറ്റ് പ്രസിഡന്റ് വിനു.റ്റി, റാപ്പിഡ് റെസ്പോണ്ട് ടീം അംഗം കെ.അജികുമാർ എന്നിവർ നേതൃത്വം നൽകി.
