
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ പറവൂരിലെ പതിവുകാരനും സോഷ്യൽ മീഡിയ കോർഡിനേറ്ററുമായ കെ എച്ച് മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാട് സംഘത്തെ കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ പുതിയ ചർച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
കേരളാപോലീസ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് മുഖ്യമന്ത്രി വിഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററുമായ കെ എച്ച് മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ളവരുടെ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധങ്ങളുടെ ചുരുൾ അഴിയുന്നത്.
ലഹരി മരുന്ന് കേരളത്തിന്റെ അതിർത്തി കടത്തുന്നത് ഗുജറാത്ത് സ്വദേശിനി റിയ ഖാൻ എന്നും പണം ഇടപാട് നടത്തുന്നത് ഘാന സ്വദേശി വിക്ടറെന്നും പോലീസിന്റെ നിഗമനം. കാലിക്കടവിൽ നിന്ന് 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലാണ് ഇതുവരെയും കേരള പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ കെ എച്ച് മുഹമ്മദ് ഹുസൈൻ ഉൾപ്പെടെ ഏഴു പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസ്സിന്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് അന്വേഷണം നടത്തുന്നത്.
കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്, മധ്യപ്രദേശ് ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ സാഹസിക്കായി അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.കെ എച്ച് മുഹമ്മദ് ഹുസൈന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണവും ഇടപാടുകളും ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു. കെ എച്ച് മുഹമ്മദ് ഹുസൈന് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണത്തിന് പിന്നിൽ ആരാണെന്നും വരും ദിവസങ്ങളിൽ ആഭ്യന്തര വകുപ്പിന് വിശദീകരിക്കേണ്ടിവരും
ഇതിനുപുറമേ, കേരളത്തിലെ എംഡിഎംഎ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തു വെച്ചും അന്വേഷണ സംഘം പിടിക്കൂടി, ഇയാൾ കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൾ സലാം, പി എ അബ്ബാസ്, സൈനുലാബിദീൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു .കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ വീണ്ടും ജയിലിലേക്ക് മാറ്റി. 139.290 ഗ്രാം എംഡിഎംഎ കാലിക്കടവിൽ വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പൊലീസിൻ്റെ വലയിലായത്.
