ആറ്റിങ്ങൽ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ ആലംകോട് ഗവ എൽപി സ്കൂൾ പങ്കാളികളായി. ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഓണപൂക്കളം ഒരുക്കി. സമത്വസുന്ദര കേരളം എന്ന തലക്കെട്ടിൽ മനോഹരമായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്കൂളിന്റെ വകയായി ഒരു ഫ്ലോട്ട് തയ്യാറാക്കി ഉത്സവാഘോഷങ്ങളുടെ സമാപന ഘോഷയാത്രയിൽ അവതരിപ്പിച്ചു.നീതി, സമത്വം, സാഹോദര്യം, ഐക്യം, ഒരുമ തുടങ്ങിയ പ്ലക്കാർഡു കളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥിക്കൂട്ടം ഒരുമയുടെ ഗാനങ്ങൾ ആലപിച്ചു കൊണ്ടു നഗരവീഥികളിലൂടെ കടന്നുപോയി.
സ്കൂൾ ഹെഡ്മിസ്ട്രസ് നസീഹ ടീച്ചറിന്റെ നേതൃത്വത്തിൽ എസ് എം സി ചെയർമാൻ ഷാനവാസ്, പിടിഎ പ്രസിഡണ്ട് സജിൻരാജ്, എം പി ടി എ പ്രസിഡണ്ട് അൽഫിയ, സ്കൂൾ വികസന സമിതി അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ്, എസ് എം സി അംഗങ്ങൾ പിടിഎ അംഗങ്ങൾ, അധ്യാപകർ നേതൃത്വം കൊടുത്തു.



