ജനവാസ മേഖലയായ ഊരൂപൊയ്കയിലെ പബ്ലിക് മാർക്കറ്റിൽ മാലിന്യം കുന്നുകൂട്ടി ജനജീവിതം ദുസ്സഹമാക്കിയ പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ജനങ്ങളുടെ ആരോഗ്യത്തിനും പരിസര ശുചിത്വത്തിനും ഭീഷണിയായി മാറിയ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പ്രവർത്തകർ, ജനങ്ങളെ ബുദ്ധിമുട്ടിക്കാനായി മാർക്കറ്റിൽ നിക്ഷേപിച്ച മാലിന്യത്തിന്റെ ഒരു ഭാഗം തിരിച്ചെടുത്ത് പഞ്ചായത്ത് ഓഫീസിലേക്ക് എത്തിച്ച് വലിച്ചെറിഞ്ഞുകൊണ്ട് വേറിട്ട പ്രതിഷേധം നടത്തി.




ജനവാസ മേഖലയിൽ മാലിന്യം തള്ളാനുള്ള ഇടമല്ല പൊതുമാർക്കറ്റ്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ട പഞ്ചായത്ത് തന്നെ ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് സരുൺ ആദ്യക്ഷത വഹിച്ച പരിപാടി മുദാക്കൽ യൂ ഡി എഫ് കൺവീനർ ശ്രീകണ്ഠൻ നായർ
ഉദ്ഘാടനം നിർവഹിച്ചു മുദാക്കൽ മണ്ഡലം പ്രസിഡൻ്റ് ബാദുഷ .ഡി സി സി അംഗം ഊരുപൊയ്ക അനിൽ മഹിള കോൺഗ്രസ് മണ്ടലം പ്രസിഡൻ്റ് സു ഹന്യ. വിഷ്ണു രവീന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു
