അഞ്ചുതെങ്ങു ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കിണറ്റഴികം ക്ഷേത്രത്തിന്റെ കോമ്പൗണ്ടിലുള്ള ഒരു തെങ്ങിൽ വളരെ വലിപ്പമുള്ളതും അപകടസാധ്യതയുള്ളതുമായ കടന്നൽക്കൂട് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വഴിയാത്രക്കാർക്കും ഒരുപോലെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്രത്യേകിച്ച് കുട്ടികൾ, വയോധികർ, സ്ത്രീകൾ എന്നിവരുൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്നതും താമസിക്കുന്നതുമായ പ്രദേശമായതിനാൽ കടന്നലുകളുടെ ആക്രമണം ഉണ്ടായാൽ ഗുരുതരമായ അപകടങ്ങൾക്കും ജീവഹാനിക്കുപോലും സാധ്യതയുണ്ട്.
നിലവിൽ കടന്നൽക്കൂടിന്റെ വലിപ്പവും അതിന്റെ അപകടസാധ്യതയും കണക്കിലെടുക്കുമ്പോൾ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണുള്ളത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ കടന്നൽക്കൂട് സുരക്ഷിതമായി നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി കടന്നൽക്കൂട് സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്ആവശ്യപ്പെട്ടു അഞ്ചു തെങ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ
വിജയ് വിമൽ ജില്ല കളക്ടർക്ക് പരാതി നൽകി

