നെയ്യാർ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കുന്നതായിരിക്കും . വൃഷ്ടിപ്രദേശത്തു ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണു ഈ തീരുമാനം.
നാളെ (27 മേയ്) രാവിലെ ഏഴിന് നെയ്യാർ ഡാമിലെ സ്ഥിതി വിലയിരുത്തി ഷട്ടറുകൾ ഉയർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും. അരുവിക്കര ഡാമിലും ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. ഇതു മുൻനിർത്തി നെയ്യാർ, കരമനയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
