എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമാഹരിച്ച 100 പൾസ് ഒക്സീമീറ്ററുകൾ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കൻഡറി അധ്യാപകരിൽ നിന്ന് സമാഹരിച്ച തുക കൊണ്ടാണ് പൾസ് ഒക്സീമീറ്റർ വാങ്ങിയത്.
സംസ്ഥാന പ്രസിഡന്റ് ആർ അരുൺകുമാർ പൾസ് ഒക്സീമീറ്ററുകൾ മന്ത്രിക്ക് കൈമാറി. സംസ്ഥാന ട്രഷറർ കെ എ വർഗീസ്, സംസ്ഥാന സെക്രട്ടറിമാരായ ജെ ഉണ്ണികൃഷ്ണൻ,എസ് എഫ് ജലജകുമാരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രേംകുമാർ, സംസ്ഥാന കൗൺസിലർ ഡോ. എ ആർ സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. പൾസ് ഒക്സീമീറ്ററുകൾ പിന്നീട് മന്ത്രി ജില്ലാ ഭരണകൂടത്തിന് കൈമാറി.
